

പയ്യോളി : ഡിസിസി മെമ്പറും മേലടി കയർ വ്യവസായ സഹകരണ സംഘം പ്രസിഡണ്ടും കീഴൂർ ക്ഷീരോൽപാദക സഹകരണ സംഘം വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച എം ടി രാമന്റെ രണ്ടാം ചരമവാർഷിക ദിനം അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ കെപിസിസി വക്താവ് ശ്രീ കെ സി അബൂ ഉൽഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയർമാൻ മുജേഷ് ശാസ്ത്രി

അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി മഠത്തിൽ നാണു മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ്, പുത്തുക്കാട്ട് രാമകൃഷ്ണൻ, പടന്നയിൽ പ്രഭാകരൻ, സബീഷ് കുന്നോത്ത്, കെ ടി വിനോദൻ, പി എൻ അനിൽകുമാർ, ഇ ടി പത്മനാഭൻ, എഞ്ഞിലാടി അഹമ്മദ്, അൻവർ കായിരികണ്ടി, ടി എം ബാബു, ആർ ടി ജാഫർ,

സി എൻ ബാലകൃഷ്ണൻ, കെ ടി സത്യൻ, മഠത്തിൽ കൃഷ്ണൻ, നിധിൻ പൂഴിയിൽ, കാര്യാട്ട് ഗോപാലൻ, സി കെ ഷഹനാസ്, സിജിന പൊന്ന്യാരി, നടുക്കുടി പത്മനാഭൻ, ഷനോജ് എൻ എം,എന്നിവർ പ്രസംഗിച്ചു. ടി ഉണ്ണികൃഷ്ണൻ സ്വാഗതവും, കെ കെ ബാബു നന്ദിയും പറഞ്ഞു. കാലത്ത് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.




































Discussion about this post