കൊയിലാണ്ടി: സോഷ്യലിസ്റ്റാചാര്യൻ എം പി വീരേന്ദ്രകുമാർ അനുസ്മരണം എൽ വൈ ജെ ഡിയുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞാ ദിനമായി ആചരിച്ചു. പുറക്കാട് അകലാപ്പുഴയോരത്ത് പ്രവർത്തകർ ഒത്തുചേർന്ന് ജൈവ വൈവിധ്യ മേഖലകളെ സംരക്ഷിക്കുമെന്നും പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന ഇടപെടലുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ സമരം ചെയ്യുമെന്നും ദൃഢപ്രതിജ്ഞ ചെയ്തു.
പരിപാടി എൽ വൈ ജെ ഡി ജില്ലാ പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു.
രജീഷ് മാണിക്കോത്ത് അധ്യക്ഷത വഹിച്ചു.കെ ടി രാജ്നാരായണൻ, ബിജു കേളോത്ത്, രജിലാൽ മാണിക്കോത്ത്, നിബിൻകാന്ത് മുണ്ടക്കളത്തിൽ, ശ്രീശൻ കിഴൂർ, വി എം വിനോദൻ, പ്രതീഷ് തിക്കോടി, കെ കെ ഗോപാലൻ പ്രസംഗിച്ചു.
Discussion about this post