വടകര പാർലിമെൻ്റ് മണ്ഡലം എം പി ഷാഫി പറമ്പിൽ നാളെ വെള്ളിയാഴ്ച അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രപരിസരത്ത് സ്വീകരണം ഏറ്റുവാങ്ങും. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ തീരദേശ പര്യടനത്തിൻ്റെ ഭാഗമായാണ് അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രപരിസരത്ത് എത്തുന്നത്. രാവിലെ 9 ന് കാപ്പാട് നിന്ന് ആരംഭിക്കുന്ന യാത്ര 12.30 ന് അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് സമാപിക്കും. തുടർന്ന് വടകര നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും.
കൊയിലാണ്ടി നിയോജക മണ്ഡലം:
7.30 കാപ്പാട് കോൺഗ്രസ്സ് ഓഫീസ്, 9 ന് കവലാട് ബീച്ച്, 10 ന് ബീച്ച് റോഡ് (പഴയ പോലീസ് സ്റ്റേഷൻ റോഡ്), 10.30 ന് പാറപ്പള്ളി, 11 ന് പുളിമുക്ക്, 12.30ന് ശ്രീകൃഷ്ണ ക്ഷേത്രം അയനിക്കാട്.
വടകര നിയോജക മണ്ഡലത്തിലെ പര്യടനം:
വൈകീട്ട് 3 ന് പൂഴിത്തല ബീച്ചിൽ ആരംഭിച്ച് വൈകീട്ട് ആറ് മണിക്ക് അഴിത്തലയിൽ സമാപിക്കും.
3 ന് പൂഴിത്തല ബീച്ച്, 3.15 കാപ്പുഴക്കൽ ബീച്ച്, 3.30ന് മാടാക്കര ബീച്ച്, 3.45 ന് അറക്കൽ ക്ഷേത്രം. 4 ന് മാളിയേക്കൽ ബീച്ച്, 4.15 രയരമോത്ത് താഴെ, 4.30 ന് കക്കാട് പള്ളി, 4.45 മീത്തലങ്ങാടി, 5 ന് പള്ളിത്താഴ, 5.15 ന് കുരിയാടി, 5.30 ന് മുഖച്ചേരി ഭാഗം (റഹ്മാനിയ പള്ളിക്ക് സമീപം), 5.45 ന് കൊയിലാണ്ടി വളപ്പ്,6 ന് അഴിത്തല (സമാപനം).
Discussion about this post