പയ്യോളി: ദേശാഭിമാനി ഏരിയാ ലേഖകനും പൊതു പ്രവർത്തകനുമായിരുന്ന എം പി മുകുന്ദനെ പയ്യോളി പ്രസ് ക്ലബ് അനുസ്മരിക്കുന്നു. അഞ്ചാം ചരമവാർഷിക ദിനമായ
23 ന് ശനിയാഴ്ച വൈകുന്നേരം 3.30 ന് അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനം കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും.

പയ്യോളി നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ അനുസ്മരണ പ്രഭാഷണം നടത്തും. നഗരസഭ ഉപാധ്യക്ഷ സി പി ഫാത്തിമ, തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാമചന്ദ്രൻ കുയ്യണ്ടി, സി എം മനോജ് കുമാർ പ്രസംഗിക്കും.പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് പി വി അഹമ്മദ് അധ്യക്ഷത വഹിക്കും.




































Discussion about this post