
പയ്യോളി: മാധ്യമ വാർത്തകളിൽ, ചർച്ച ചെയ്യപ്പെടേണ്ടാത്ത ചെറു കാര്യങ്ങൾക്ക് വലിയ പ്രാധാന്യവും, പ്രാധാന്യം നൽകേണ്ട വലിയ കാര്യങ്ങൾ തമസ്കരിക്കപ്പെടുകയും ചെയ്യുന്നത് അസ്വസ്ഥതപ്പെടുത്തുന്നുവെന്ന് കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല പറഞ്ഞു.

പയ്യോളി പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച എം പി മുകുന്ദൻ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന എം എൽ എ. സമൂഹത്തിൽ ചില അടയാളപ്പെടുത്തലുകൾ നടത്തിയവരാണ് എന്നും അനുസ്മരിക്കപ്പെടുക. അത്തരത്തിൽ പത്രപ്രവർത്തന രംഗത്ത് തൻ്റേതായ മാർഗത്തിലൂടെ കഴിവ് തെളിയിച്ചയാളാണ് എം പി മുകുന്ദനെന്ന് എം എൽ എ അനുസ്മരിച്ചു.

നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ അനുസ്മരണ പ്രഭാഷണം നടത്തി.
പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡൻ്റ് പി വി അഹമ്മദ് അധ്യക്ഷത വഹിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാമചന്ദ്രൻ കുയ്യണ്ടി, സി എം മനോജ് കുമാർ പ്രസംഗിച്ചു.
പ്രസ് ക്ലബ്ബ് സെക്രട്ടറി എം പി അനുരൂപ് സ്വാഗതവും ജോ. സെക്രട്ടറി സബീഷ് കുന്നങ്ങോത്ത് നന്ദിയും പറഞ്ഞു.












































Discussion about this post