തിരുവനന്തപുരം: കർത്തയുടെ നിയമനം സർക്കാർ അംഗീകരിക്കാൻ പാടില്ലായിരുന്നു.ഇദ്ദേഹം ബിജെപി നേതാവ് തന്നെയാണെന്നതിന് ആർക്കും സംശയമില്ല. രാജ്ഭവനിൽ രാഷ്ട്രീയ നിയമനം മുമ്പില്ലാത്തതാണെന്നും മുരളീധരൻ പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പിഎ ആയി ബിജെപി സംസ്ഥാന സമിതി അംഗം ഹരി എസ് കർത്തയെ നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയതിനെ വിമർശിച്ച് സംസാരിക്കുകയായിരുന്നു കെ മുരളീധരൻ എംപി.
കിഴക്കമ്പലത്തെ കൊലപാതകത്തിൽ സി ബി ഐ അന്വേഷണം വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ദീപുവിന്റേത് മൃഗീയമായ കൊലപാതകമാണ്. ജനങ്ങൾക്ക് ഭരണകക്ഷി എം എൽ എയ്ക്കെതിരേ സമരം ചെയ്യാനുള്ള അവകാശം പോലുമില്ലേ. ഇക്കാര്യത്തിൽ സി പി എം അഭിപ്രായം പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
Discussion about this post