പത്തനംതിട്ട: മോട്ടോർ വാഹന ഓഫിസുകള്‍ പേപ്പര്‍ലെസ് പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് മന്ത്രി ആൻ്റണി രാജു. ഏജന്റുമാരുടെ സഹായവും സാമ്പത്തിക നഷ്ടവും ഇല്ലാതെ ഓണ്‍ലൈനായി വകുപ്പിന്റെ എല്ലാ സേവനങ്ങളും ലഭ്യമാക്കും. സംസ്ഥാനത്തെ വാഹന പരിശോധനയും ഡ്രൈവിങ് ടെസ്റ്റും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആധുനികവല്‍ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
75 കംപ്യൂട്ടറൈസ്ഡ് വാഹന പരിശോധന സ്റ്റേഷന്‍, ഡ്രൈവിങ് ടെസ്റ്റ് ട്രാക് എന്നിവ സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കും. അതിന്റെ നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, ഭിന്നശേഷിയുള്ള കുട്ടികളുമായി ഇരു ചക്രവാഹനത്തിൽ പോകുമ്പോള്‍ മൂന്നുപേർക്ക് സഞ്ചരിക്കാൻ ഇളവ് നൽകുന്നത് പരിഗണിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ആവശ്യം പരിഗണിക്കാൻ പ്രത്യേകം സർക്കുലർ ഇറക്കുമെന്നാണ് മന്ത്രി ഉറപ്പ് നൽകി.
Discussion about this post