പയ്യോളി: കേരള മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ (ഐ എൻ ടി യു സി) നേതൃത്വത്തിൽവിവിധ യൂണിയനുകളിൽ നിന്നും അസോസിയേഷനിലേക്ക് വന്നവർക്ക് സ്വീകരണവും എസ് എസ് എൽ സി ഉന്നത വിജയം നേടിയവർക്ക് അനുമോദനവും സംഘടിപ്പിച്ചു.

ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് കെ രാജീവ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉപഹാരം നൽകി. പി ടി കെ ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഐ എൻ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി കെ ഷാജി മുഖ്യ പ്രഭാഷണം നടത്തി.

ടി കെ നാരായണൻ, കെ ടി വിനോദ്, എൻ എം മനോജ്, ടി ടി സോമൻ, വി കെ സായ് രാജേന്ദ്രൻ, യതീഷ് പെരിങ്ങാട്, സജീഷ് കോമത്ത്, രതീഷ് കോറോത്ത്, ടി ബാബു, റഹീം ഇരിങ്ങത്ത് പ്രസംഗിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവാൻ യോഗം തീരുമാനിച്ചു.

Discussion about this post