കൊയിലാണ്ടി: മകൻ മരത്തിൽ നിന്ന് വീണ് പരിക്കേറ്റ് മരിച്ചതിന് പിന്നാലെ മാതാവും മരിച്ചു. മൂടാടി വടക്കെ ഇളയിടത്ത് നാരായണി (87), മകൻ അശോകൻ (65) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം.
തെങ്ങിലൂടെ കയറി തൊട്ടടുത്ത മാവിൽ നിന്നും മാങ്ങ പറിച്ച് ഇറങ്ങുന്നതിനിടെ അശോകൻ വീഴുകയായിരുന്നു. ഉടൻ സമീപത്തെ സഹാനി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
തുടർന്ന്, മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നാരായണിയുടെ ഭർത്താവ് പരേതനായ കണാരൻ. മറ്റു മക്കൾ: പ്രേമൻ, പുരുഷോത്തമൻ, ശോഭന, പ്രമീള. മരുമക്കൾ: ഷൈജ, റീജ, ഷിജി, ഭാസ്കരൻ, അശോകൻ. സഹോദരങ്ങൾ: പരേതരായ ചോയിച്ചി, മാണിക്യം, മാത, കല്യാണി, കണാരൻ, മാധവി, ജാനകി.
അശോകൻ്റെ ഭാര്യ: ഷൈജ. മക്കൾ: അഭിനന്ദ്, ആദർശ്. ഇരുവരുടെയും സംസ്കാരം: ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.
Discussion about this post