കണ്ണൂര്‍: അമ്മയും 7 മാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചൊക്ലി നെടുമ്പ്രം സ്വദേശി ജോസ്നയും മകന് ധ്രുവുമാണ് മരിച്ചത്. രാവിലെ 6 മണിയോടെയാണ് ഇവര്‍ താമസിക്കുന്ന വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീടിന്റെ വാതില്‍ തുറന്നുകിടന്നതും ജോസ്നയെയും കുഞ്ഞിനെയും കാണാതിരുന്നതോടെയും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കുഞ്ഞിന് വളര്‍ച്ചാപ്രശ്നങ്ങള്‍ ഉണ്ടെന്ന തോന്നല്‍ ജോസ്നയ്ക്ക് ഉണ്ടായിരുന്നതായും, അതുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങളാണ് മരണത്തിന് കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post