
കുറ്റ്യാടി: അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നുമ്മൽ പഞ്ചായത്തിലെ കക്കട്ട് മണ്ണിയൂർ താഴെ നടുവിലക്കണ്ടി ഷിബിലിന്റെ ഭാര്യ വിസ്മയയെയും (24) ഏഴ് മാസം പ്രായമായ പെൺകുട്ടിയെയും
ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിന് സമീപത്തുള്ള പൊതു കിണറിലാണ് ഇന്ന് രാവിലെ മൃതദേഹങ്ങൾ കാണപ്പെട്ടത്. ഫയർഫോഴ്സ് സ്ഥലത്തെത്തി പുറത്തെടുത്ത മൃതദേഹങ്ങൾ കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Discussion about this post