മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തോളം ഹൈപ്പ് അടുത്തകാലത്ത് മറ്റൊരു സിനിമയ്ക്ക് ലഭിച്ചോ എന്ന കാര്യത്തിൽ സംശയമാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്നു എന്നത് തന്നെയാണ് അതിന് കാരണം. അതുതന്നെയാണ് ചിത്രത്തിന്റെ യുഎസ്പിയും. ലിജോയുടെ ഫ്രെയിമിൽ മലയാളത്തിന്റെ മോഹൻലാൽ എങ്ങനെ ഉണ്ടെന്ന് അറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഈ അവസരത്തിൽ തിയറ്റർ ലിസ്റ്റ് പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
കേരളത്തിലെ തിയറ്റർ ലിസ്റ്റ് ആണ് മോഹൻലാൽ പുറത്തുവിട്ടിരിക്കുന്നത്. 300ൽ പരം തിയറ്ററുകളിലാണ് നാളെ വാലിബൻ റിലീസിന് എത്തുക. നാളെ പുലർച്ചെ 6.30 മുതൽ ഫസ്റ്റ് ഷോ തുടങ്ങും. കേരളത്തിൽ മാത്രമല്ല വിദേശത്തും മികച്ച സ്ക്രീൻ കൗണ്ട് ആണ് വാലിബന് ഉള്ളത്. വിദേശത്ത് 59 രാജ്യങ്ങളില്‍ മലൈക്കോട്ടൈ വാലിബൻ എത്തും.
ജിസിസി കൂടിയായാൽ അത് 65 രാജ്യങ്ങളായി മാറും. ഒരു മലയാള സിനിമയ്ക്ക് അത്രത്തോളം റിലീസ് ഉണ്ടാവാത്ത അംഗോള, അര്‍മേനിയ, അസര്ബൈജാന്, ബോട്സ്വാന, കോംഗോ, എസ്റ്റോണിയ, ഘാന, ഐവറി കോസ്റ്റ്, മാള്‍ട്ട, സീഷെല്‍സ്, സ്വീഡന് തുടങ്ങിയ ഇടങ്ങളിലും മോഹൻലാൽ ചിത്രം എത്തും.
Discussion about this post