കാസർഗോഡ്: മഞ്ചേശ്വരത്ത് സദാചാര ആക്രമണമെന്ന് പരാതി. കണ്ണൂർ യൂണിവേഴ്സിറ്റി ജീവനക്കാർക്കു നേരെയാണ് സദാചാര ആക്രമണമുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരം റെയിൽവേ സ്റ്റേഷനിലേക്കു പോകുന്നതിനിടെ മൂന്നംഗ സംഘം ഇവരെ തടഞ്ഞു വച്ചു മർദിക്കുകയായിരുന്നു.
മൊബൈൽ ഫോണിൽ ഇവരുടെ വീഡിയോ പകർത്തുകയും ജീവനക്കാരിയുടെ കൈയിൽ കടന്നു പിടിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശികളായ വിജിത്ത്, മുസ്തഫ എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ തെരയുകയാണ്.
Discussion about this post