പയ്യോളി: അഴിയൂർ സബ് രജിസ്ട്രാർ ഓഫീസിലെ ഓഫീസ് അസിസ്റ്റൻ്റ് മൂരാട് ആറാം കണ്ടത്തിൽ എ കെ ഷാനവാസിൻ്റെ വീട്ടിലെ റെയിഡ് തുടരുന്നു. രാവിലെ ആറ് മണിക്ക് തുടങ്ങിയ റെയിഡ് മണിക്കൂറുകൾ കഴിഞ്ഞും തുടരുകയാണ്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട സൂചന നൽകുന്ന ചില രേഖകൾ ലഭിച്ചതായി അറിയുന്നു.

നിലവിൽ ഷാനവാസിനെ ചോദ്യം ചെയ്യുകയാണ്.പരിശോധന ഇനിയുമേറെ സമയമെടുക്കുമെന്നും അറിയുന്നു.

കോഴിക്കോട് വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ എസ്പി ശശിധരൻ്റെ നേതൃത്വത്തിലാണ് റെയിഡ് നടക്കുന്നത്.
Discussion about this post