പയ്യോളി: മൂരാട് ഓയിൽ മിൽ റെയിൽവെ പാളത്തിനടുത്ത് അഗ്നിബാധ. ഇരിങ്ങൽ റെയിൽവെ ഗേറ്റിന് വടക്കുഭാഗത്ത് പാളത്തിന് പടിഞ്ഞാറ് വശത്തെ അടിക്കാടുകൾക്കാണ് തീപിടിച്ചത്. ഇന്ന് 3.45 ഓടെയാണ് അഗ്നിബാധയുണ്ടായത്. റെയിൽവേ ജീവനക്കാരും നാട്ടുകാരും ചേർന്ന് തീ കെടുത്തി. സ്റ്റേഷൻ ഓഫീസർ കെ അരുൺ, അസി. സ്റ്റേഷൻ ഓഫീസർ കെ ടി രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ വടകരയിൽ നിന്നും അഗ്നി രക്ഷാ സേനയെത്തി തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചു.അടിക്കാട് വെട്ടിത്തെളിക്കാത്തതാണ് അഗ്നിബാധയ്ക്കു കാരണമെന്ന് പറയുന്നത് .
തീ പിടുത്തത്തിന്റെ വിവിധ ദൃശ്യങ്ങൾ
Discussion about this post