

തിക്കോടി : പള്ളിക്കര സെൻട്രൽ എൽ പി സ്കൂളിൽ ചാന്ദ്ര ദിനത്തിന്റെ ഭാഗമായി ചാന്ദ്രദിന ക്വിസ്, വീഡിയോ പ്രദർശനം, ചാന്ദ്രദിന പതിപ്പ്, റോക്കറ്റ് നിർമാണം എന്നിവ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. അനുശ്രീ, മുർഷിദ, ആദർശ്, ഷാഹിദ എന്നിവർ നേതൃത്വം നൽകി.

എല്ലാ വർഷവും ജൂലൈ 21 നാണ് ഇന്ത്യയിൽ ചാന്ദ്രദിനം ആചരിക്കുന്നത്. 1969- ജൂലൈ 20 നാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്. ഈ ദിവസമാണ് നീൽ ആംസ്ട്രോങ് ചന്ദ്രോപരിതലത്തിൽ നടന്നത്.




































Discussion about this post