

പയ്യോളി : കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കന്ററി സ്കൂൾ യു പി വിഭാഗം സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം ആചരിച്ചു. “ചാന്ദ്രയാത്രയുടെ പൊരുൾ തേടി” എന്ന വിഷയത്തിൽ ഡോ. പി എം സുമേഷ് ക്ലാസ്സെടുത്തു.

ചാന്ദ്രദിന ക്വിസ്, പോസ്റ്റർ നിർമ്മാണ മത്സരം, ഉപന്യാസ രചനാ മത്സരം, റോക്കറ്റ് മോഡൽ നിർമ്മാണ മത്സരം, ചുമർ പത്രികകൾ, ഡോക്യുമെന്ററി പ്രദർശനം എന്നീ പരിപാടികളും ഇതോടനുബന്ധിച്ച് നടന്നു. അധ്യാപകരായ ശ്രീബേഷ്, അർജുൻ, നിഷിജ, സരിഗ എന്നിവർ നേതൃത്വം നൽകി.










































Discussion about this post