

പയ്യോളി : അയനിക്കാട് വെസ്റ്റ് യുപി സ്കൂളിൽ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ നടത്തി. പരിപാടികളുടെ ഭാഗമായി ക്ലാസ് മുറികളിൽ എത്തിയ ചാന്ദ്ര മനുഷ്യൻ കുട്ടികളിൽ കൗതുകമുണർത്തി. നാലാം തരത്തിലെ ഇയോഷിൻ എന്ന വിദ്യാർത്ഥിയാണ് ചാന്ദ്ര മനുഷ്യനായി എത്തി കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി

നൽകിയത്. പയ്യോളി നഗരസഭ കൗൺസിലർ ശ്രീമതി ഷൈമ ശ്രീജു പരിപാടികൾ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സന്തോഷ് എ ടി അധ്യക്ഷൻ വഹിച്ചു, പ്രധാന അധ്യാപകൻ മഹേശന്‍ എ. ടി സ്വാഗതം പറഞ്ഞു , സുനിൽ വി കെ , അദ്വൈത് , നവീൻ , ജിതേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.






































Discussion about this post