മൂടാടി: കുണ്ടും കുഴിയുമായി ഒരു റോഡ്. മൂടാടി ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡിലെ മുചുകുന്ന് കോവിലകം – കൊടക്കാട്ടു മുറി റോഡ് ആണ് കാൽനടയാത്ര പോലും സാധ്യമല്ലാത്ത രീതിയിൽ ഗതാഗതയോഗ്യമല്ലാതായി തീർന്നത്.
ഒരു വർഷത്തോളമായി റോഡ് തകർന്നു കിടക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
നിരവധി സ്കൂൾ വാഹനങ്ങളും മറ്റും ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്.
മേപ്പയ്യൂരിൽ നിന്നും പുറക്കാട്, തിക്കോടി ഭാഗങ്ങളിലേക്ക് എത്തിച്ചേരാനുള്ള എളുപ്പവഴിയാണിത്. കാൽനടയാത്ര പോലും ദുരിതത്തിലായ റോഡിൻ്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതിഷേധത്തിന് മുള്ളമ്പത്ത് രാഘവൻ, എം സന്തോഷ് ബാബു, തെക്കയിൽ മുത്തു, പി കുഞ്ഞിരാമൻ നായർ, സി ബാലകൃഷ്ണൻ നേതൃത്വം നൽകി.
Discussion about this post