മൂടാടി: ഗ്രാമ പഞ്ചായത്തിലെ ഈ വർഷത്തെ കേരളോത്സവം നവം. 20 മുതൽ ആരംഭിക്കുമെന്ന് ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച സംഘാടക സമിതി യോഗം തീരുമാനിച്ചു. കായിക മത്സരങ്ങൾ രാവിലെ 8.30 നും മറ്റ് മത്സരങ്ങൾ 9 നും ആരംഭിക്കും.
കേരളോത്സവ മത്സരയിനങ്ങളായ ക്രിക്കറ്റ് നവം 20 ന് ഗവ. കോളേജ് ഗ്രൗണ്ട്, 21 ന് ഫുട്ബാൾ, 22 ന് ബാറ്റ്മിൻ്റൻ, മൂടാടി ടർഫ് ഗ്രൗണ്ട്, 23 ന് അത് ലറ്റിക്സ് കോളേജ് ഗ്രൗണ്ട്, 24 ന് വോളിബാൾ, 26 ന് രചന മത്സരം ഇ എം എസ് ഹാൾ മൂടാടി ഗ്രാമ പഞ്ചായത്ത്, 30 ന് ചെസ്, പ്രശ്നോത്തരി ഇ എം എസ് ഹാൾ, ഡിസം.1 ന് കലാമത്സരങ്ങൾ ഇ എം എസ് ഹാളിലും നടക്കും.
സംഘാടക സമിതി യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി കെ ഭാസ്കരൻ സ്വാഗതം പറഞ്ഞു. പഞ്ചായത്തംഗങ്ങൾ, ക്ലബ്ബ് ഭാരവാഹികൾ പ്രസംഗിച്ചു.
Discussion about this post