മൂടാടി: ഗ്രാമ പഞ്ചായത്തിന്റയും കുടുംബാരോഗ്യ കേന്ദ്രം മൂടാടിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ‘കാൻസർ സ്ക്രീനിംഗ് പ്രോഗ്രാമി’ന് തുടക്കം കുറിച്ചു.
4 മുതൽ മാർച്ച് 8 വരെ നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. ടി കെ ഭാസ്കരൻ, എം പി അഖില, ശ്രീലത, രവി പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോ. രഞ്ജിമ എൻ മോഹൻ വിഷയാവതരണം നടത്തി.
പരിപാടിയുടെ ഭാഗമായി ക്വിസ് മത്സരവും, വിജയികൾക്ക് സമ്മാനവും വിതരണം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ സി കെ ഷീന സ്വാഗതവും കെ വി സത്യൻ നന്ദിയും പറഞ്ഞു.
Discussion about this post