ലക്നൗ: ഉത്തര്‍പ്രദേശില്‍ അഞ്ചുവയസുകാരിക്ക് കുരങ്ങുപനിയല്ലെന്ന് സ്ഥിരീകരണം. കുരങ്ങുപനിക്ക് സമാനമായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഗാസിയാബാദിലെ പെണ്‍കുട്ടിക്കാണ് കുരങ്ങുപനിക്ക് സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടത്. ഗാസിയാബാദ് ആരോഗ്യവിഭാഗമാണ് കുട്ടിയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. പരിശോധനാഫലം നെഗറ്റീവായതോടെ, രാജ്യത്തിന് ആശ്വാസമായി. രാജ്യത്ത് കുരങ്ങുപനി പടരുമോ എന്ന ആശങ്കയ്ക്കിടെയാണ് പരിശോധനാഫലം പുറത്തുവന്നത്.
Discussion about this post