വാഷിംഗ്ടണ്‍ ഡിസി: കുരങ്ങുകളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന മങ്കിപോക്സ് വൈറസ് അമേരിക്കയില്‍ ഒരാള്‍ക്ക് സ്ഥിരീകരിച്ചു. ഇയാള്‍ അടുത്തയിടെ കാനഡ സന്ദര്‍ശിച്ചിരുന്നു. രോഗിയുമായി സമ്പര്‍ക്കമുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. നിലവില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ആദ്യമായാണ് അമേരിക്കയില്‍ മങ്കിപോക്സ് വൈറസ് സ്ഥിരീകരിക്കുന്നത്.
അതേസമയം, കാനഡയില്‍ പന്ത്രണ്ടോളം പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ബ്രിട്ടനില്‍ ആറ് പേര്‍ക്ക് ഈ മാസം ആദ്യംരോഗം സ്ഥിരീകരിച്ചിരുന്നു.
മങ്കിപോക്സ് വൈറസ് സാധാരണയായി നേരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗമാണ്. പനി, പേശി വേദന, തലവേദന, വിറയല്‍, ക്ഷീണം എന്നിവയാണ് രോഗത്തിന്റെ പ്രധാനലക്ഷണങ്ങള്‍. അനന്തരം ദേഹമാസകലം തിണര്‍പ്പുകള്‍ ഉണ്ടാവുകയും ചെയ്യും. രോഗബാധിതരുമായി അടുത്തിടപഴകുന്നവര്‍ക്ക് വൈറസ് പിടിപെടാം.
ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ് രോഗം ഗുരുതരമാവുക. രോഗബാധിതരായ മിക്ക രോഗികളും ചുരുങ്ങിയ സമയത്തിനുള്ളില്‍ സുഖം പ്രാപിക്കാറുണ്ടെന്നാണ് ബ്രിട്ടന്റെ ആരോഗ്യവിഭാഗം വ്യക്തമാക്കുന്നത്.
Discussion about this post