ചാലക്കുടി: തുൻപൂർമുഴി ചാട്ടുക്കല്ലുത്തറിയിൽ കുരങ്ങിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാർ തലകീഴായി മറിഞ്ഞു. ആളപായമില്ല. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.
കൊരട്ടി സ്വദേശി ദേവസിയും കുടുംബവും അതിരപ്പിള്ളിയിലേക്ക് പോയതായിരുന്നു. റോഡിനെ കുറുകെചാടിയ കുരങ്ങിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ നിയന്തണംവിട്ട കാർ മരത്തിലിടിച്ച് മറിയുകയായിരുന്നു. വേഗത കുറവായതിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
Discussion about this post