കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തിൽ നടൻ മോഹൻലാലിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. മോൻസന്റെ മ്യൂസിത്തിൽ പോയത് സംബന്ധിച്ച് വിശദീകരണം തേടാനാണ് ഇ ഡി നോട്ടീസ് അയച്ചിരിക്കുന്നത്. അടുത്ത ആഴ്ച കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരായി മൊഴി നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടിട്ടുള്ളത്.
സിനിമാ താരങ്ങളും ഉന്നത ഉദ്യോഗസ്ഥരും അടക്കം സമൂഹത്തിലെ പ്രമുഖരുമായി മോൻസൻ മാവുങ്കൽ ബന്ധം പുലർത്തിയിരുന്നതായി ഇ ഡിയും ക്രൈംബ്രാഞ്ചും നേരത്തെ കണ്ടെത്തിയിരുന്നു.
Discussion about this post