ഇന്ന് രാവിലെ മുതൽ പെട്രോൾ, ഡീസൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. കേന്ദ്രം പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കുറച്ചപ്പോൾ കേരളത്തിന് അധിക ആശ്വാസം. കേരളത്തിൽ പെട്രോളിന് 10.45 രൂപയും ഡീസലിന് 7.37 രൂപ കുറഞ്ഞു. സംസ്ഥാന വാറ്റിൽ ആനുപാതിക കുറവ് വരുന്നതിനാലാണിത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 106.74 രൂപയും ഡീസലിന് 96.58 രൂപയുമായി കുറഞ്ഞു. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 104.62 രൂപയും ഡീസലിന് 92.63 രൂപയുമായി.
അതേസമയം രാജ്യത്തെ ജനങ്ങളാണ് എപ്പോഴും ഒന്നാമത്തെ പരിഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മോദി ട്വീറ്റ് ചെയ്തു. ഇന്ധനവില കുത്തനെ കുറച്ച തീരുമാനത്തിനു പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ഇന്നത്തെ തീരുമാനങ്ങൾ, പ്രത്യേകിച്ച് പെട്രോൾ, ഡീസൽ വിലകുറച്ചതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വിവിധ മേഖലകളെ ഗുണപരമായി ബാധിക്കുകയും നമ്മുടെ പൗരന്മാർക്ക് ആശ്വാസം നൽകുകയും കൂടുതൽ ‘ജീവിതം എളുപ്പമാക്കുകയും ചെയ്യും- ട്വിറ്ററിൽ പ്രധാനമന്ത്രി പറഞ്ഞു
Discussion about this post