കോഴിക്കോട്: മോഡലും നടിയുമായ യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചെറുവത്തൂർ സ്വദേശി ഷഹന (20) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.ഇതേ തുടർന്ന് ഭർത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുതു വരികയാണ്. ഒന്നര വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും ബന്ധുക്കൾ പരാതി ഉന്നയിച്ചിട്ടുണ്ട്.
Discussion about this post