തിരുവനന്തപുരം: സിപിഐ ദേശീയ നേതാവ് ആനി രാജയ്ക്കെതിരേ മുൻ മന്ത്രി എം എം മണി. “ആനി രാജ കേരള നിയമസഭയിൽ അല്ലല്ലോ പ്രവർത്തിക്കുന്നത്. നമ്മുടെ പ്രശ്നങ്ങൾ അവർക്ക് അറിയില്ല. ഡൽഹിയിലാണല്ലോ അവർ ഉണ്ടാക്കുന്നതെന്നും” മണി പറഞ്ഞു.
നിയമസഭയില്‍ കെ കെ രമയെ അധിക്ഷേപിച്ച സംഭവത്തിൽ മണിക്കെതിരെ ആനി രാജ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിലാണ് മണിയുടെ മറുപടി. ആനി രാജ തനിക്കെതിരേ നടത്തിയ പ്രസ്താവന വിഷയമാക്കുന്നില്ലെന്നും മണി മാധ്യമങ്ങളോട് പറഞ്ഞു.
മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. മണിയെ നിയന്ത്രിക്കണമോ എന്ന് സിപിഎം തീരുമാനിക്കണം. മണി പ്രസ്താവന പിൻവലിച്ചാൽ അത് കമ്യൂണിസ്റ്റ് നടപടിയാണെന്നും ആനി രാജ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
Discussion about this post