തിരുവനന്തപുരം: നിയമസഭയില്‍ കെകെ രമയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തെ ന്യായീകരിച്ച് എംഎം മണി. ഒരു നാക്കുപിഴയുമില്ല, പറഞ്ഞത് മുഴുവനാക്കാന്‍ സമ്മതിച്ചിരുന്നുവെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാവുമായിരുന്നില്ല. അവരുടെ വിധി ആണെന്നാണ് താന്‍ പറഞ്ഞത്. മാപ്പ് പറയാന്‍ മാത്രമൊന്നും താന്‍ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോട് പറഞ്ഞാല്‍ പരാമര്‍ശം പിന്‍വലിക്കാമെന്നും എംഎം മണി പ്രതികരിച്ചു.
‘രമ മുഖ്യമന്ത്രിക്കെതിരെ അങ്ങേയറ്റത്തെ പുലഭ്യം പറഞ്ഞിട്ടുണ്ട്. രമയെ മഹതി എന്നാണ് പറഞ്ഞത്. മഹതി നല്ല വാക്കല്ലേ, വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. എനിക്കും പെണ്‍മക്കളില്ലേ’, മണി പറഞ്ഞു.
പ്രതിപക്ഷമാണ് വിധവയെന്ന് പറഞ്ഞത്. അപ്പോള്‍ ഞാനെന്റെ നാവില്‍ വന്നത് പോലെ അത് അവരുടെ വിധിയാണെന്ന് പറഞ്ഞു. ഭൂരിപക്ഷം പേരും വിധിയില്‍ വിശ്വസിക്കുന്നവരല്ലേ. ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നില്ല. പറഞ്ഞത് ശരിയല്ലെങ്കില്‍ അത് പിന്‍വലിക്കാന്‍ പറയേണ്ടവര്‍ പറയട്ടെ. അതുവരെ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുമെന്നും മണി പറഞ്ഞു.
Discussion about this post