മൂടാടി /ചിങ്ങപുരം: മേലടി ഉപജില്ലാ തല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ സ്കൂൾ ലീഡർ എ ആർ അമേയയെ വന്മുകം-എളമ്പിലാട് എം എൽ പി സ്കൂളിൽ അനുമോദിച്ചു. പഞ്ചായത്തംഗം ടി എം രജുല ഉപഹാര സമർപ്പണം നടത്തി. പി ടി എ പ്രസിഡന്റ് കെ എം ഷൈബി അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപിക എൻ ടി കെ സീനത്ത്, എസ് ആർ ജി കൺവീനർ പി കെ അബ്ദുറഹ്മാൻ, സ്റ്റാഫ് സെക്രട്ടറി സി ഖൈറുന്നിസാബി, വി ടി ഐശ്വര്യ, പി നൂറുൽ ഫിദ എന്നിവർ പ്രസംഗിച്ചു
Discussion about this post