കൊയിലാണ്ടി: മണ്ഡലത്തിലെ ഇരിങ്ങൽ കോട്ടക്കുന്ന് കോളനിയുടെയും ചേമഞ്ചേരി പാണലിൽ കോളനിയുടെയും സമഗ്ര വികസനത്തിനായി അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രകാരം സംസ്ഥാന പട്ടികജാതി വികസന വകുപ്പിൽ നിന്നും 1 കോടി രൂപ വീതം അനുവദിച്ചതായി കാനത്തിൽ ജമീല എം എൽ എ അറിയിച്ചു.
ജില്ലാ നിർമ്മിതി കേന്ദ്രത്തെയാണ് നിർമ്മാണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. രണ്ട് കോളനികളിലെയും റോഡുകൾ, ഫുട്പാത്തുകൾ, കുടിവെള്ള പദ്ധതികൾ, വിജ്ഞാന കേന്ദ്രങ്ങൾ തുടങ്ങിയ പൊതുവായ വികസന പദ്ധതികൾക്ക് പ്രാമുഖ്യം നൽകിയാണ് സമഗ്ര വികസന പദ്ധതി നടപ്പിലാക്കുക. പ്രവൃത്തികൾക്ക് മുന്നോടിയായി ഇരു കോളനികളിലും വിപുലമായ യോഗം വിളിച്ചു ചേർക്കുമെന്നും എം.എൽ.എ പറഞ്ഞു.
Discussion about this post