പയ്യോളി: വൻ ദുരന്തത്തിന് കാരണമായേക്കുമായിരുന്ന, താഴ്ന്നു കിടക്കുന്ന ത്രീ ഫേസ് ലൈനിൻ്റെ അപകടാവസ്ഥ അവസരോചിതമായ ഇടപെടലിലൂടെ കെ എസ് ഇ ബി അധികൃതരെ അറിയിച്ച് പരിഹാരം ഉറപ്പുവരുത്തിയ പത്രവിതരണക്കാരനായ എം കെ രവീന്ദ്രനെ പയ്യോളി നഗരസഭ ആദരിച്ചു. നഗര സഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ പൊന്നാടയണിയിച്ചു.
നഗരസഭാംഗം അൻവർ കായിരി കണ്ടി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി എം ഹരിദാസ്, വി കെ അബ്ദുറഹ്മാൻ, നഗരസഭാംഗങ്ങളായ ടി എം നിഷ ഗിരീഷ്, റസിയ ഫൈസൽ, പി എം റിയാസ്, അൻസില ഷംസു, ഷജിമിന, എ സി സുനൈദ്, ചെറിയാവി സുരേഷ് ബാബു സംബന്ധിച്ചു.
Discussion about this post