പയ്യോളി: മിഴിവ് കലാ സാംസ്കാരിക വേദിയുടെ 2021 -22 വർഷത്തെ സ്നേഹാദരവും പുരസ്കാര സമർപ്പണവും 19 ന് ഞായറാഴ്ച രാവിലെ 10 ന് നടക്കും. പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങ് പ്രശസ്ത സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്യും.
‘മരണക്കളി’ ഷോർട്ട് ഫിലിമിലെ അഭിനയത്തിന് മികച്ച നടനുള്ള മീഡിയ സിറ്റി ഇൻ്റർനാഷണൽ അവാർഡ് ജേതാവ് കെ ടി രതീഷിനെ കലാരത്ന പുരസ്കാരവും, ഫോട്ടോഗ്രാഫി ചാനൽ റിപ്പോർട്ടിംഗിൽ ശ്രദ്ധേയനായ സുരേന്ദ്രൻ പയ്യോളിക്ക് വിശിഷ്ഠ സേവന പുരസ്കാരവും, മരണക്കളി ഷോർട്ട് ഫിലിമിൻ്റെ കഥയും സംവിധാനവും നിർവ്വഹിച്ച രജീഷ് കെ സൂര്യക്ക് കലാ ശ്രേഷ്ഠപുരസ്കാരവും നൽകിയാണ് ആദരിക്കുക. മുഖ്യാതിഥിയായ് ബാലൻ അമ്പാടി പങ്കെടുക്കും. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
Discussion about this post