തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ തള്ളി മന്ത്രി പി.എ മുഹമ്മദ് റിയാസ്. 2021 നിയസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇത് പ്രചരിച്ചതാണ്. ഇത്തരം പ്രചാരമാണ് വലിയ വിജയത്തിന് കാരണം. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയിരിക്കുകയാണെന്നും റിയാസ് പറഞ്ഞു.
ഇന്നലെ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചക്കിടെയാണ് വീണ വിജയന്റെ കമ്പനിക്ക് പ്രൈസ് വാട്ടേഴ്സ് കൂപ്പറുമായി ബന്ധമുണ്ടെന്ന് മാത്യു കുഴല്നാടന് ആരോപിച്ചത്. ഇന്ന് വാർത്താ സമ്മേളനം നടത്തി അദ്ദേഹം ആരോപണം ആവർത്തിക്കുകയും ചെയ്തു.
വീണ വിജയന്റെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റില്‍ പിഡബ്ല്യുഡി ഡയറക്ടര്‍ ജെയ്ക്ക് ബാലകുമാര്‍ തനിക്ക് മെന്റെ പോലെയാണെന്ന് വീണ കുറിച്ചിരുന്നു. വിവാദമായതോടെ വെബ്സൈറ്റ് നീക്കി. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ വീണ്ടും വെബ്സൈറ്റ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ബാലകുമാറിനെക്കുറിച്ചുള്ള വാക്കുകള്‍ മാറ്റിയെന്നായിരുന്നു മാത്യു കുഴല്‍ നാടന്റെ ആരോപണം.
Discussion about this post