തിരുവനന്തപുരം: തെക്കൻ ജില്ലകളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം.കൊല്ലത്തും തിരുവനന്തപുരത്തും കനത്ത മഴ തുടരുകയാണ്. തലസ്ഥാനത്ത് നിരവധി മരങ്ങൾ കട പുഴകി വീണു.പലയിടത്തും ഗതാഗതം താറുമാറായി. വീടുകളുടെയും സ്ഥാപനങ്ങളുടെയും മേൽക്കൂര പറന്നു പോയി. പുനലൂർ കരവാളൂർ പഞ്ചായത്തിൽ അഞ്ച് വീടുകളുടെ മേൽക്കൂര തകർന്നിട്ടുണ്ട്.
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലിന്റെ വീടിന് മുകളിൽ മരം വീണു. തിരുവനന്തപുരം മ്യൂസിയത്തിനു മുകളിലേക്കും മരം കടപുഴകി വീണു
കൊല്ലം ആര്യനാട് ഉഴമനയ്ക്കലിലും വീടിനു മുകളിൽ മരം വീണ് മേൽക്കൂര തകർന്നു.വരും മണിക്കൂറുകളിൽ മധ്യകേരളത്തിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പ് നില നിൽക്കുന്നുണ്ട്.
Discussion about this post