തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപാരികൾക്കും വ്യവസായികൾക്കും കെ എഫ് സിയുടെ സഹകരണത്തോടെ പലിശയിളവോടെ ആയിരം കോടിയുടെ വായ്പാപദ്ധതി നടപ്പാക്കുമെന്ന് ബഡ്ജറ്റിൻമേലുള്ള പൊതുചർച്ചയ്ക്ക് മറുപടി പറയവേ ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പ്രഖ്യാപിച്ചു. ഡീസൽ വാഹനങ്ങൾക്കുള്ള ഹരിത നികുതിയിൽ നിന്ന് ഓട്ടോറിക്ഷകളെ ഒഴിവാക്കി. കൊവിഡ് മൂലം നിറുത്തിവച്ചിരുന്ന എം എൽ എമാരുടെ അഞ്ചു കോടിയുടെ ആസ്തിവികസന ഫണ്ട് ഏപ്രിൽ മുതൽ പുന:സ്ഥാപിക്കും. ശിവഗിരി കൺവെൻഷൻ സെന്റർ പൂർത്തിയാക്കാൻ 5 കോടി വകയിരുത്തി. മൊത്തം 46.35 കോടിയുടെ അധികചെലവുകൾ കൂടി ബഡ്ജറ്റിൽ ഉൾപ്പെടുത്തി.
ബഡ്ജറ്റിൽ പ്രഖ്യാപിച്ച അടിസ്ഥാന ഭൂനികുതിയുടെ സ്ളാബിൽ വ്യക്തത വരുത്തി. പഞ്ചായത്തുകളിൽ 8.16ആർ വരെ 5രൂപ, അതിനുമുകളിൽ 8രൂപ. മുനിസിപ്പൽ പ്രദേശങ്ങളിൽ 2.436 ആർവരെ 10രൂപ, അതിനുമുകളിൽ 15രൂപ. കോർപ്പറേഷൻ മേഖലയിൽ 1.62 ആർവരെ 20 രൂപ, അതിനുമുകളിൽ 25രൂപ.
Discussion about this post