

തിരുവനന്തപുരം: മില്‍മയുടെ പാൽ ഉല്‍പ്പന്നങ്ങൾക്ക് തിങ്കളാഴ്ച മുതല്‍ വില കൂടുമെന്ന് ചെയര്മാന് കെ എസ് മണി. മോര്, തൈര്, ലെസി എന്നീ ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചുശതമാനം വര്‍ധന ഉണ്ടാകും. കൃത്യമായ വില തിങ്കളാഴ്ച അറിയാം. തിങ്കൾ മുതല്‍ പുതുക്കിയ വില നിലവില്‍ വരും. വില നിശ്ചയിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും കെ.എസ് മണി അറി

യിച്ചു. പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യവസ്തുക്കളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയതാണ് മിൽമ ഉൽപ്പന്നങ്ങൾക്കും വില വർധിക്കാൻ കാരണമായത്. പാലുല്‍പ്പന്നങ്ങള്‍ക്ക് പുറമേ അരി, ഗോതമ്പ് പൊടി, അരിപ്പൊടി എന്നിവയുടെ വില ഉയരുമെന്നും വ്യാപാരികള്‍ പറയുന്നു.



































Discussion about this post