കുവൈത്ത് : കുവൈത്തിൽ രണ്ടുലക്ഷത്തിപതിനേഴായിരം കോടീശ്വരന്മാർ ഉള്ളതായി കാപ്ജെമിനി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിനാൻഷ്യൽ സർവീസസ് പുറത്തിറക്കിയ വേൾഡ് വെൽത്ത് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 6.1 ശതമാനം വർധനവ് ഉണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം വരെ രാജ്യത്ത് ആകെ 205,000 കോടീശ്വരന്മാരാണു ഉണ്ടായിരുന്നതെങ്കിൽ ഈ വർഷം അത് 217,000 ആയി ഉയർന്നു. അതായത് ഈ കാലയളവിൽ 12,000 പേർ കൂടി കോടീശ്വരന്മാരായി വളർന്നത്.
സൗദി അറേബ്യ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കോടീശ്വരന്മാരുടെ എണ്ണത്തിൽ കുവൈത്ത് 18-ാം സ്ഥാനത്താണ്. സൗദിയിൽ 210,000ൽ നിന്ന് 224,000 പേരാണു കോടീശ്വരന്മാരായി വളർന്നത്. മിഡിൽ ഈസ്റ്റിൽ 5.5 ശതമാനം എന്ന നിലയിൽ കോടീശ്വരന്മാരുടെ എണ്ണം കൂടിയപ്പോൾ അവരുടെ സമ്പത്ത് 6.3 ശതമാനം വർദ്ധിച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Discussion about this post