ന്യൂഡൽഹി: അമൂൽ പാലിന് വില കൂട്ടി. ലിറ്ററിന് രണ്ട് രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ വില ചൊവ്വാഴ്ച മുതൽ നിലവിൽ വരുമെന്ന് ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന് അറിയിച്ചു.
ഉത്പാദന ചിലവ് വര്‍ധിച്ചതാണ് വില കൂട്ടാന്‍ കാരണം. വില വര്‍ധിക്കുന്നതോടെ അരലിറ്റർ അമൂൽ ഗോൾഡിന്റെ വില 30 രൂപയായി ഉയരും. അമുൽ താസ 24 രൂപയ്ക്കും അമുൽ ശക്തി 27 രൂപയ്ക്കും ലഭിക്കും.
Discussion about this post