ചെരണ്ടത്തൂർ: പാൽ ഉൽപ്പാദന ചെലവ് ദൈനംദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പാൽ വില വർദ്ധിപ്പിച്ച് ക്ഷീരകർഷകരെ സഹായിക്കണമെന്ന് ചെരണ്ടത്തൂർ ക്ഷീരോൽപാദക സഹകരണ സംഘം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പാൽ വില ലിറ്ററിന് 50 രൂപയാക്കുക, കാലിത്തീറ്റ വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പൊതുയോഗം പ്രമേയം പാസാക്കി. യോഗത്തിൽ ടി ടി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി എം പവിത്രൻ, വളവിൽ മീത്തൽ ഷൈന പ്രസംഗിച്ചു.
Discussion about this post