കൊയിലാണ്ടി: ഡിവൈഡറുകൾ ഇടിച്ച്ദ തെറിപ്പിച്ച പാൽ വണ്ടി പിടികൂടി. ദേശീയ പാതയിൽ കൊയിലാണ്ടി നഗരത്തിലെ ഡിവൈഡറുകൾ ഇടിച്ച് തെറിപ്പിച്ച മിൽക്ക് ടാങ്കർ ലോറിയാണ് അന്വേഷണത്തിനൊടുവിൽ പോലീസ് കണ്ടെത്തിയത്.
സി സി ടി വി ദൃശ്യങ്ങളിൽ നമ്പർ വ്യക്തമായിരുന്നില്ല. അത് കൊണ്ട് തന്നെ പോലീസിന് വാഹനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടയിൽ കൊയിലാണ്ടി ട്രാഫിക് എസ് ഐമാരായ വി എം ശശിധരൻ, എൻ ബിന്ദു കുമാർ, എസ് സി പി ഒ പി ശ്രീജിത്ത്, ഹോം ഗാർഡ് രവീന്ദ്രൻ തുടങ്ങിയവർ വടകരയിലെ ഡ്യൂട്ടി കഴിഞ്ഞ് വരുന്നതിനിടെ പാലുമായി പോകുന്ന വാഹനം പരിശോധിച്ചു. അന്വേഷണത്തിൽ KL 63 G 5617 നമ്പർ കണ്ടയ്നറാണ് ഇടിച്ചതെന്ന് തെളിഞ്ഞു.ഈ വാഹനം ബുധനാഴ്ച രാവിലെ പാലുമായി പോകുമ്പോൾ പിടികൂടുകയായിരുന്നു.
20 ന് ഞായറാഴ്ച രാവിലെയാണ് കോടതിക്ക് മുൻവശം വെച്ച ഡിവൈഡറുകൾ ഇടിച്ച് തെറിപ്പിച്ച് മിൽക്ക് ടാങ്കർ കടന്നു പോയത്. സി ഐ എൻ സുനിൽകുമാറിൻ്റെ നിർദേശപ്രകാരം പാൽ ഇറക്കിയതിനു ശേഷം ഡ്രൈവറോടും, ഉടമയോടും, സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു.
Discussion about this post