പയ്യോളി: വീടിനകത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ മധ്യവയസ്കൻ മരിച്ചു. അയനിക്കാട് കമ്പിവളപ്പിൽ സത്യൻ (58) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
വീടിന് പുറത്ത് ആരെയും കാണാഞ്ഞതിനെ തുടർന്ന്, ഉച്ചയ്ക്ക് ഒന്നോടെ, തൊട്ടടുത്ത് താമസിക്കുന്ന അനുജനാണ് വീടിനകത്ത് അബോധാവസ്ഥയിൽ തറയിൽ കിടക്കുന്ന സത്യനെ കണ്ടെത്തിയത്.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേ മരിച്ചതായി ഡോക്ടർ സാക്ഷ്യപ്പെടുത്തി. ഹൃദയാഘാതമാവും മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം വടകര ജില്ല ഗവ.ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.
ഭാര്യ: മല്ലിക. മക്കൾ: സജിലേഷ്, സൗമ്യ. മരുമകൻ: രാഗേഷ്. സഹോദരങ്ങൾ: ഗോപാലൻ, മാധവൻ, ഭരതൻ, വിമല, പരേതരായ കൊറുമ്പൻ, നാണു, നാരായണി, മാധവി, കൃഷ്ണൻ.
Discussion about this post