മണിയൂർ: ചെരണ്ടത്തൂര്‍ എം എച്ച് ഇ എസ് കോളേജ് റോഡില്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പയ്യോളി പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഉച്ചക്ക് മൂന്നു മണിക്ക് ചെരണ്ടത്തൂര്‍ എം എച്ച് ഇ എസ് കോ ളേജിലേക്കുള്ള റോഡില്‍ നില്‍ക്കുകയായിരുന്ന കക്കട്ട് ചേരാപുരം സ്വദേശിയായ വിദ്യാര്‍ത്ഥി മുഹമ്മദ് റാസിലിനെ മര്‍ദ്ദിച്ച സംഭവത്തിലാണ് പോലീസ് കേസെടുത്തത്.
സുഹൃത്തുക്കളോടൊപ്പം നില്‍ക്കുകയായിരുന്ന റാസിലിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്ക് അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. സുഹൈല്‍, ജൌഹര്‍, ഉസാമ തയ്യുള്ളതില്‍, ജസീര്‍, ഇര്‍ഷാദ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഐപിസി 143, 147, 148, 341, 324, 506, 149 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
Discussion about this post