പയ്യോളി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് 9 ന് പയ്യോളിയിൽ സിറ്റിങ്ങ് നടത്തും. കോഴിക്കോട് ജില്ലാ എം ജി എൻ ആർ ഇ ജി എസ് ഓംബുഡ്സ്മാൻ വി പി സുകുമാരൻ മേലടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് രാവിലെ 11 മണി മുതൽ 1 മണി വരെ പ്രത്യേക സിറ്റിംഗ് നടത്തുന്നത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്കും പദ്ധതി തൊഴിലാളികൾക്കും നേരിട്ട് ഓംബുഡ്സ്മാന് ഈ സിറ്റിങ്ങിലൂടെ നൽകാവുന്നതാണ്.
Discussion about this post