കൊച്ചി: വിദ്യാര്‍ത്ഥികളുടെ കുറഞ്ഞ നിരക്കിലുള്ള കൊച്ചി മെട്രോയുടെ യാത്രാ പാസ്സുകള്‍ നാളമുതല്‍. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി മാത്രമായി 2 പുതിയ പാസ്സുകളാണ് പുറത്തിറക്കുന്നത്. 50 രൂപയുടെ ഡേപാസ്സും 1000 രൂപയുടെ പ്രതിമാസ പാസ്സുമാണ് കൊച്ചി മെട്രോ പുറത്തിറക്കുന്നത്.

ഡേ പാസ് ഉപയോഗിച്ച് 50 രൂപയ്ക്ക് ഒരു ദിവസം ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് സഞ്ചരിക്കാം. 1000 രൂപയുടെ പ്രതിമാസ പാസും ഉപയോഗിച്ച് ഒരു മാസം ഏത് ദൂരവും എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം.

കാലാവധി കഴിഞ്ഞാല്‍ മെട്രോ സ്‌റ്റേഷന്‍ ടിക്കറ്റ് കൗണ്ടറിലെത്തി കാര്‍ഡുകള്‍ റീചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍/കോളേജ് നല്‍കിയിരിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിച്ച് നാളെ മുതല്‍ പാസ്സുകള്‍ വാങ്ങാം.



































Discussion about this post