ദോഹ : ഖത്തർ ലോകകപ്പിൽ സൗദി അറേബ്യയ്ക്കെതിരായ മത്സരത്തിൽ അർജന്റീന 1-0 ന് മുന്നിൽ. പത്താം മിനിറ്റിൽ ലയണൽ മെസി അർജന്റീനയ്ക്ക് ലീഡ് നൽകി. സൗദി അറേബ്യക്കെതിരെ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിൽ മെസ്സിയുടെ ഏഴാം ഗോളാണിത്. മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റിൽ മെസി ഗോളിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.
Discussion about this post