കൊയിലാണ്ടി: മീറോഡ് മലയിൽ വൻ വാഷ് (കോട) വേട്ട. കീഴരിയൂര്‍ മീറോഡ് മലയിൽ എക്‌സൈസ് റെയ്ഡിൽ 2015 ലിറ്റര്‍ വാഷ് പിടികൂടി. ഇയ്യാലോല്‍ ഭാഗത്താണ് വാഷ് പിടികൂടിയത്. കൊയിലാണ്ടി എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്ഡിലാണ് വാഷ് കണ്ടെത്തിയത്.

എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് രഹസ്യമായി വിവരം ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് വാഷ് ശേഖരം പിടിച്ചെടുത്തത്.പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് തയ്യറാക്കിയ ടാങ്കില്‍ സൂക്ഷിച്ച നിലയിലാണ് വാഷ് കണ്ടെടുത്തതെന്ന് പ്രിവന്റീവ് ഓഫീസര്‍ പറഞ്ഞു.

എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്‍ ബഷീര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍പി ബാബു, സിവില്‍ എക്സൈസ് ഓഫീസര്‍സി എം വിചിത്രന്‍, കെ ആർ സോനേഷ് കുമാര്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ബി എൻ ഷൈനി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.






































Discussion about this post