പാലാ: വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലാ ജനറൽ ആശുപത്രിക്കു സമീപമുള്ള പഴം, പച്ചക്കറി വിൽക്കുന്ന ന്യൂ ബസാർ ഷോപ്പിംഗ് കോംപ്ലക്സിലെ കടയിലാണ് തൂങ്ങി മരിച്ച നിലയിൽ സുമേഷ് (40)നെ കണ്ടെത്തിയത്.
കട തുടങ്ങിയതിൽ കട ബാധ്യതയുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. രാത്രി വീട്ടിലെത്തേണ്ട സമയമായിട്ടും കാണാത്തതിനാൽ വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങി മരിച്ച നിലയിൽ സുമേഷിനെ കണ്ടെത്തിയത്.
Discussion about this post