മേപ്പയ്യൂർ: വീടിന്റെ അസ്ഥിവാരം പണിയാൻ കല്ല് കൊണ്ടുപോകുന്നതിനിടിയില്‍ ചരലില്‍ ചവിട്ടി വീണ് തൊഴിലാളി മരിച്ചു. കൊഴുക്കല്ലൂർ കല്ലത്താന്‍ കടവ് വിഷ്ണു മാധവ് (24) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് കൊഴുക്കല്ലൂര്‍ പുല്ലഞ്ചേരി മീത്തലിലാണ് അപകടം നടന്നത്.
വീടിന് അസ്ഥിവാരമിടാനായി ഇറക്കിയ കല്ലുകള്‍ നീക്കം ചെയ്യാനെത്തിയതായിരുന്നു വിഷ്ണു. അവസാന കല്ലുമായി ഇറക്കം ഇറങ്ങുന്നതിനിടിയില്‍ ചരലില്‍ കാൽ വഴുതി വീണു. വീഴ്ചയില്‍ തലയ്ക്കേറ്റ പരിക്ക്ക്ക് ഗുരുതരമാവുകയായിരുന്നു. വിഷ്ണുവിനെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Discussion about this post