മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിലെ പ്രവേശനോത്സവം മേപ്പയ്യൂർഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ വി സുനിൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് കെ രാജീവൻ അധ്യക്ഷത വഹിച്ചു.

സൂര്യ ടിവി ഫെയിം സ്നേഹ അശോക് ഗാനമേള അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ നിഷിദ്, അഡീഷണൽ ഹെഡ്മാസ്റ്റർ സന്തോഷ് സാദരം, ടി കെ പ്രമോദ് കുമാർ, മുജീബ് കോമത്ത്, എം എം ബാബു, ഇ പ്രകാശൻ, ടി സി സുജയ, ഡോ: അൻവർഷമീം, കെ പി മിനി പ്രസംഗിച്ചു.
Discussion about this post